സർക്കാരുമായി ചർച്ചയാവാമെന്ന് ഗവർണർ
Thursday, January 23, 2020 11:54 PM IST
പാലക്കാട്: സംസ്ഥാന സർക്കാരുമായുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചർച്ചചെയ്ത് പരിഹരിക്കാൻ തയാറാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. ഒരു മേശയ്ക്കുചുറ്റും ഇരുന്നു സംസാരിച്ചാൽ മാത്രം മതി ഇവ പരിഹരിക്കാനെന്നും, ഇതിനുവേണ്ടി മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താൻ ചർച്ചയ്ക്കു തയാറാണെന്നും ഗവർണർ പറഞ്ഞു. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞതാണിത്.