മണിമലയാറ്റിൽ മാലിന്യം തള്ളൽ: ഹർജി സ്വീകരിച്ചു
Thursday, January 23, 2020 11:44 PM IST
കൊച്ചി: എരുമേലിയിൽ ദേവസ്വം ബോർഡിന്റെ ടോയ്ലെറ്റ് കോംപ്ലക്സിൽനിന്നുൾപ്പെടെ മാലിന്യങ്ങൾ മണിമലയാറ്റിലേക്ക് ഒഴുക്കുന്നെന്ന് ആരോപിച്ചു പ്രദേശവാസികൾ നൽകിയ ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കു നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
രണ്ടായിരത്തോളം ടോയ്ലെറ്റുകളിൽനിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കി വിടുന്നത് തടയാൻ നടപടി വേണമെന്നാണു ഹർജിക്കാരുടെ വാദം.
അതേസമയം, ദേവസ്വം ബോർഡിന്റെ ടോയ്ലെറ്റ് കോംപ്ലക്സിൽനിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നില്ലെന്നും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കാണ് നീക്കുന്നതെന്നും ദേവസ്വം ബോർഡ് പറഞ്ഞിരുന്നു.