ശുചിമുറിയെച്ചൊല്ലി തർക്കം; കോളജ് വിദ്യാർഥിക്കു കുത്തേറ്റു
Thursday, January 23, 2020 11:44 PM IST
കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവ് കൊച്ചിൻ കോളജിൽ ശുചിമുറി ഉപയോഗിക്കുന്നതിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റു.
ഇന്നലെ രാവിലെ 10.30ന് ബിബിഎ സീനിയർ, ജൂണിയർ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥി അനന്തു കൃഷ്ണ (20) നാണ് കുത്തേറ്റത്.
അനന്തുകൃഷ്ണയെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് അമൽ (20) എന്ന വിദ്യാർഥിയെ കുന്നത്തുനാട് സിഐ വി.ടി.ഷാജൻ, എസ്ഐ കെ.ടി.ഷൈജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു