കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും
Thursday, January 23, 2020 11:18 PM IST
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും 29നു കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിക്കും.
സാമൂഹിക സേവന സ്ഥാപനങ്ങളിൽ താമസിക്കുന്നവർക്കു ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നൽകും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. ഇതോടനുബന്ധിച്ച് കെ.എം. മാണി അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും.