എണ്ണ-വാതക വ്യവസായ സുസ്ഥിരത: ശില്പശാല നാളെ കൊച്ചിയിൽ
Thursday, January 23, 2020 11:18 PM IST
കൊച്ചി: രാജ്യത്തെ എണ്ണ-വാതക വ്യവസായ മേഖലയുടെ സുസ്ഥിരതയെ സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യ (ഐഇഐ.) കൊച്ചി കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ദേശീയ ശില്പശാല നാളെ. എറണാകുളം പുല്ലേപ്പടി ഐഇഐ ഭവനിൽ രാവിലെ 9.30 ന് എൻപിഒഎൽ. (ഡി ആർഡി ഒ) കൊച്ചി കേന്ദ്രം ഡയറക്ടർ എസ്. വിജയൻ പിള്ള ഉദ്ഘാടനം ചെയ്യും. ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ മുഖ്യപ്രഭാഷണം നടത്തും.
പെടോനെറ്റ് എൽഎൻജി, ഗെയിൽ, ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങി രാജ്യത്തെ പ്രമുഖ എണ്ണ വാതക വ്യവസായ മേഖലകളിൽനിന്നുള്ള വിദഗ്ധർ ശില്പശാലയിൽ പങ്കെടുക്കും.