ചെലവ് സംസ്ഥാന സർക്കാർ വഹിക്കും
Thursday, January 23, 2020 1:10 AM IST
തിരുവനന്തപുരം: നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക വഹിക്കും. കാഠ്മണ്ഡുവിൽനിന്ന് ഇന്നു രാവിലെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും. തുടർന്ന് തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്നു തന്നെ കേരളത്തിലെത്തിക്കും.
കോഴിക്കോട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ നാളെ മാത്രമേ നാട്ടിലെത്തിക്കുഎന്നാണ് വിവരം.