കളിയിക്കാവിള കേസ്: അഞ്ചു പേരെക്കൂടി കസ്റ്റഡിയിലെടുത്തു
Tuesday, January 21, 2020 11:37 PM IST
ക​​​ന്യാ​​​കു​​​മാ​​​രി: ക​​​ളി​​​യി​​​ക്കാ​​​വി​​​ള​​​യി​​​ൽ സ്പെ​​​ഷ​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വൈ. ​​​വി​​​ൽ​​​സ​​​ണെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന കേ​​​സി​​​ൽ അ​​​ഞ്ചു​​​പേ​​​രെ​​​ക്കൂ​​​ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

എ​​​സ്. മു​​​ഹ​​​മ്മ​​​ദ് സ​​​ക്ക​​​റി​​​യ(37), അ​​​ൽ ഹ​​​ബീ​​​ബ്(31), എ. ​​​അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ(31), എം. ​​​മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മാ​​​യി​​​ൽ, സ​​​യി​​​ദ് ഖാ​​​ജ ക​​​രിം ന​​​വാ​​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് യു​​​എ​​​പി​​​എ ചു​​​മ​​​ത്തി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​രെ​​​ല്ലാം തി​​​രു​​​നെ​​​ൽ​​​വേ​​​ലി ജി​​​ല്ല​​​ക്കാ​​​രാ​​​ണ്. വി​​​ൽ​​​സ​​​ണെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന എ. ​​​അ​​​ബ്ദു​​​ൾ ഷ​​​മീം, എം. ​​​തൗ​​​ഫീ​​​ക്ക് എ​​​ന്നി​​​വ​​​രു​​​മാ​​​യി ഇ​​​ന്ന​​​ലെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​വ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.