ഗവർണർക്കെതിരേ ഡിവൈഎഫ്ഐ ; ‘സർക്കാരിനോടു പറയാനുള്ളതു ഗവർണർ ടെലിവിഷനിൽ പറയുന്നു’
Monday, January 20, 2020 12:43 AM IST
കൊച്ചി: സർക്കാരിനോടു പറയാനുള്ള കാര്യങ്ങൾ ഗവർണർ ടെലിവിഷനിൽ പറയുന്ന സാഹചര്യമാണു സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം.
കേരളം പിടിക്കുക എന്ന ബിജെപിയുടെ പ്രത്യേക അജൻഡയുടെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളിലൊന്നും ഇത്തരം നീക്കങ്ങൾ കാണാനില്ല. മതേതരത്വം ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണു പൗരത്വ നിയമ ഭേദഗതി ക്കെതിരേ ശക്തമായ വികാരം ഉയരുന്നത്.
എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്ന ഗവർണർ ഇനിയെന്നാണ് ചാനൽ ചർച്ചകളിൽ പാനലിസ്റ്റായി എത്തുന്നത് എന്നേ അറിയേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.