സോളാർ: ഐബി ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചെന്നു സരിത
Monday, January 20, 2020 12:34 AM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അധികൃതരെന്നു പരിചയപ്പെടുത്തിയവർ ശേഖരിച്ചതായി സരിത എസ്. നായർ. സോളാർ കേസുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളാണു ശേഖരിച്ചത്. ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും താൻ പോയില്ല. രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണു ഡൽഹിയിലെത്താനുള്ള ക്ഷണം നിരസിച്ചതെന്നും സരിത എസ്. നായർ പറഞ്ഞു.