ഗവർണർ വിശദീകരണം തേടിയാൽ മറുപടി നൽകും: എ.കെ. ബാലൻ
Sunday, January 19, 2020 12:46 AM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണറുടെ ആവശ്യമില്ലെന്നു മന്ത്രി എ.കെ. ബാലൻ. ഗവർണർ വിശദീകരണം തേടിയാൽ സർക്കാർ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയെ അറിയിക്കാനുള്ള തീരുമാനം ഭരണഘടന അനുസരിച്ചുള്ളതാണ്. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുന്ന വിഷയത്തിൽ മാത്രം ഗവർണറെ അറിയിച്ചാൽ മതി. അപ്പോഴും അനുമതി വാങ്ങണമെന്നു പറയുന്നില്ല. ഗവർണറുമായി സർക്കാർ ഏറ്റുമുട്ടിലിനില്ല. ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും സർക്കാരിൽനിന്നുണ്ടായിട്ടില്ല. അങ്ങനെ തോന്നുന്നെങ്കിൽ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.