മുത്തൂറ്റ്: അക്രമം തുടർന്നാൽ ചർച്ചയ്ക്കുള്ള ഉത്തരവ് പിൻവലിക്കുമെന്നു കോടതി
Saturday, January 18, 2020 12:46 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ അക്രമസംഭവങ്ങൾ തുടർന്നാൽ സമവായചർച്ച നടത്താനുള്ള ഉത്തരവു പിൻവലിച്ച് പോലീസ് സംരക്ഷണം കർശനമാക്കാൻ ഉത്തരവിടുമെന്നു ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
മുത്തൂറ്റിന്റെ കോട്ടയത്തെ ഓഫീസിലേക്ക് സമരക്കാർ ചീമുട്ട എറിയുകയും റീജണൽ മാനേജരെ ആക്രമിക്കുകയും ചെയ്തെന്നു കന്പനിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.