കെഎഎസ്: യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നൽകും
Sunday, December 15, 2019 12:00 AM IST
തിരുവനന്തപുരം: ഫെബ്രുവരി 22ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ദ വിന്‍ഡോ എന്ന പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം ഉദ്യോഗാർഥികള്‍ക്കു പരിശീലനം നല്കുകയാണു ലക്ഷ്യമെന്നു യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടു കൂടിയാണു പരിശീലന പദ്ധതി. 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി പഠന സൗകര്യം ഒരുക്കും. താല്പര്യമുള്ളവർക്ക് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്ന മുറയ്ക്കു സെന്ററുകള്‍ അനുവദിക്കും. കൂടുതൽ അപേക്ഷകര്‍ ഉണ്ടായാൽ ഓണ്‍ലൈന്‍ എക്സാം വഴിയോ മറ്റ് സ്ക്രീനിംഗ് വഴിയോ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് http:// www.ksy wb.kerala.gov.in. പത്രസമ്മേളനത്തില്‍ മെമ്പര്‍ സെക്രട്ടറി മിനിമോള്‍ ഏബ്രഹാം, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.