യുവതി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം: പോലീസ് കേസെടുത്തു
Sunday, December 15, 2019 12:00 AM IST
ചിങ്ങവനം: മാനസികന്യൂതനയുള്ള യുവതി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ ചിങ്ങവനം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചിങ്ങവനം തോണ്ടുകുഴിയിൽ പ്രഭാഷ്- ജഗദ ദന്പതികളുടെ മകൾ പ്രതിഷാ പ്രഭാഷാണ് (27)മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീടിനു സമീപത്താണ് അപകടം നടന്നത്.
സർവീസ് വയറിൽനിന്നും ഷോക്കേറ്റതാണെന്നു കരുതുന്നതായി ചിങ്ങവനം പോലീസ് പറഞ്ഞു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.