വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷന്റെ രാപകൽ പ്രതിഷേധജ്വാല 16ന്
Friday, December 13, 2019 11:35 PM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 16നു രാപ്പകൽ പ്രതിഷേധജ്വാല സംഘടിപ്പിക്കും.
മറൈൻ ഡ്രൈവിൽ സംസ്ഥാന വ്യാപകമായുള്ള എകെസിഎ അംഗങ്ങൾ അണിനിരക്കുന്ന പ്രതിഷേധജ്വാലയെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടകളുടെ നേതാക്കൾ അഭിസംബോധന ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16നു ഉച്ചകഴിഞ്ഞു രണ്ടിനു ആരംഭിക്കുന്ന പ്രതിഷേധ പരിപാടി രാത്രി വൈകിയും തുടരുമെന്നും അവർ പറഞ്ഞു.