ദീപിക ഫോട്ടോ ഫയർഫോഴ്സ് സ്മരണികയുടെ കവർ ചിത്രം
Friday, December 13, 2019 1:12 AM IST
തൊടുപുഴ: മഹാപ്രളയകാലത്ത് ദീപിക ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഫോട്ടോ ഫയർഫോഴ്സ് സ്മരണികയുടെ കവർ ചിത്രം.പ്രളയകാലത്തെ ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന അതിജീവനം എന്ന സ്മരണികയിലാണ് ദീപിക ഫോട്ടോഗ്രാഫർ ബിബിൻ സേവ്യർ പകർത്തിയ ചിത്രം ചേർത്തിരിക്കുന്നത്.
ഉരുൾപൊട്ടലിൽ അകപ്പെട്ട കുട്ടിയെ വാരിയെടുത്തു രക്ഷിക്കാനായി ഒാടുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ചിത്രം ഏറെ പ്രശംസയും അവാർഡുകളും നേടിയിരുന്നു. പ്രളയം സംബന്ധിച്ചു ദീപിക പ്രസിദ്ധീകരിച്ച സൺഡേ ദീപികയുടെ ഭാഗവും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.