നഗരസഭാ ജീവനക്കാരുടെ ശമ്പളവും ഗവ. ഏറ്റെടുക്കണം: കെഎംസിഎസ്എ
Monday, December 9, 2019 12:48 AM IST
കണ്ണൂർ: നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്ന് കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭാ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പിഎഫ് കൈകാര്യം ചെയ്യുന്നത് അക്കൗണ്ടന്റ് ജനറിലിനെ ഏൽപ്പിക്കണമെന്നും മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പാക്കണമെന്നും പ്രധാന ആശുപത്രികളെല്ലാം മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.