മാത്യു എം. കുഴിവേലി സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്തു
Friday, November 22, 2019 11:09 PM IST
തിരുവനന്തപുരം: സാഹിത്യകാരൻ മാത്യു എം. കുഴിവേലിയുടെ സ്മരണാർഥം തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദ സമ്പത്ത് പ്രകാശനം ചെയ്തു. ഒ. രാജഗോപാൽ എംഎൽഎ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ എം.പി സി.പി നാരായണൻ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ.ആർ. രാജൻ, നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഡോ. എം.ജി ശശിഭൂഷൺ, വിജ്ഞാനം എഡിറ്റർ ബി. കൃഷ്ണൻ നായർ, പ്രൊഫ: കെ.എ. വാസുക്കുട്ടൻ, ഡോ. പുരുഷോത്തമ ഭാരതി തുടങ്ങിയവർ സംബന്ധിച്ചു.