ബസ് സമരം മാറ്റി
Tuesday, November 19, 2019 12:48 AM IST
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സൂചനാ സമരവും 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരവും മാറ്റിവച്ചു. ബസ് ഉടമകളുടെ പ്രതിനിധികൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്നലെ നടത്തിയ ചർച്ചയിലാണു സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി. ഗോപിനാഥൻ, വി.ജെ. സെബാസ്റ്റ്യൻ, ഗോകുൽദാസ്, ജയാനന്ദ്, പി.കെ. മൂസ തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.