മാർക്ക് തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
Sunday, November 17, 2019 1:13 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ മാർക്ക് തട്ടിപ്പിലൂടെ, പരീക്ഷയിൽ തോറ്റ നൂറുകണക്കിനു വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
2016 മുതൽ 2019 വരെയുള്ള 16 പരീക്ഷകളിൽ കൃത്രിമം നടന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വർധിക്കാനാണു സാധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്. കഴിഞ്ഞ വർഷം സ്ഥലംമാറിപ്പോയ ഒരു ഉദ്യോഗസ്ഥയിൽ മാത്രമായി കേസ് ഒതുക്കരുത്. വിപുലവും ആഴത്തിലുള്ളതുമായ അന്വേഷണംതന്നെ ഇക്കാര്യത്തിൽ വേണമെന്നും ചെന്നിത്തല പറഞ്ഞു.