യാക്കോബായ സഭാ സപ്തദിന ജാഗരണ പ്രാർഥനായജ്ഞം നാളെ തുടങ്ങും
Saturday, November 16, 2019 12:58 AM IST
കോലഞ്ചേരി: യാക്കോബായ സഭയുടെ സത്യവിശ്വാസം സംരക്ഷിക്കാനും ആരാധന സ്വാതന്ത്ര്യം ലഭിക്കാനും മാന്യമായ രീതിയിൽ ശവസംസ്കാരം നടത്താൻ സാഹചര്യമുണ്ടാകുന്നതിനുമായി ജെഎസ്സി മിഷന്റെ നേതൃത്വത്തിൽ നാളെ മുതൽ 23 വരെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ കത്തീഡ്രലിൽ സപ്തദിന ജാഗരണ പ്രാർഥനായജ്ഞം നടത്തുന്നു.
നാളെ വൈകുന്നേരം ആറിനു സന്ധ്യാപ്രാർഥനയോടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യും.
പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മത്യാസ് മാർ പീലക്സിനോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാവും പകലും തുടർച്ചയായി നടത്തുന്ന അഖണ്ഡ പ്രാർഥനായജ്ഞം 23നു സന്ധ്യാ പ്രാർഥനയോടെ സമാപിക്കും.