എഡിജിപി മനോജ് ഏബ്രഹാമിന് രാജ്യാന്തര പുരസ്കാരം
Wednesday, November 13, 2019 11:18 PM IST
തിരുവനന്തപുരം : സംസ്ഥാന പോലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് ഏബ്രഹാമിന് രാജ്യാന്തര പുരസ്കാരം. രാജ്യാന്തര തലത്തില്‍ കുട്ടികളുടെ നഗ്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് അന്തര്‍ദേശീയ പുരസ്കാരം ( be a champion for child protection ) ലഭിച്ചത് . ഫ്രാന്‍സില്‍ നടന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തില്‍ ഇന്റർപോള്‍ സ്പെഷലിസ്റ്റ് ഗ്രൂപ്പ് തലവൻ ഗ്രിഫ്താസ് പുരസ്കാരം സമ്മാനിച്ചു.
കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തില്‍ 12 മുതല്‍ 15 വരെ ഫ്രാന്‍സില്‍ നടക്കുന്ന നടത്തുന്ന രാജ്യാന്തര സമ്മേളനത്തില്‍ മനോജ് ഏബ്രഹാം കുട്ടികളുടെ സംരക്ഷണത്തെപ്പറ്റി ക്ലാസും നയിച്ചു.