റിപ്പോർട്ട് പരിശോധിച്ച് നടപടി: ഗവർണർ
Sunday, October 20, 2019 1:10 AM IST
തേഞ്ഞിപ്പലം: മഹാത്മാഗാന്ധി സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട മാർക്ക് ദാന ആരോപണത്തിൽ റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കട്ട് സർവകലാശാലയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാര്യത്തിലും മുൻവിധിയോടെയുള്ള സമീപനം സ്വീകരിക്കില്ല. ഗവർണറും ചാൻസലറും എന്ന നിലയിൽ പരാതിയുടെ സ്വഭാവത്തിന്റെയും ശിപാർശയുടെയും അടിസ്ഥാനത്തിൽ കാര്യങ്ങളെ വിശദമായി പരിശോധനയ്ക്കു വിധേയമാക്കും. ഇക്കാര്യത്തിൽ നേരത്തേതന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്ക് കൈമാറിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.