മാർക്ക് ദാനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും: കത്തോലിക്ക കോൺഗ്രസ്
Sunday, October 20, 2019 12:56 AM IST
ചങ്ങനാശേരി: സർവകലാശാലകളുടെ വിശ്വാസ്യതയെ തകർക്കുന്ന വിധമുള്ള മാർക്ക്ദാനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി.
എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും അതിരൂപത സമിതി ആവശ്യപ്പെട്ടു. വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മുകളേൽ, രാജേഷ് ജോൺ, സിബി മുക്കാടൻ, ജാൻസൺ മുക്കാടൻ, സൈബി അക്കര, ജോയി പാറപ്പുറം, ബാബു വള്ളപ്പുര, ജോസ് പാലത്തിങ്കൽ, ജോർജുകുട്ടി മുക്കത്ത്, ജോസ് ജോൺ വെങ്ങാന്തറ, അച്ചാമ്മ യോഹന്നാൻ, ടോണി കോയിത്തറ, ആനീസ് ജോർജ്, ടോം കയ്യാലകം, ബിജു സെബാസ്റ്റ്യൻ, ഷെയിൻ ജോസഫ്, തങ്കച്ചൻ പൊൻമാങ്കൽ എന്നിവർ പ്രസംഗിച്ചു.