യുജിസി നെറ്റ് പരിശീലനം
Sunday, October 20, 2019 12:13 AM IST
പാലാ: പുതുക്കിയ സ്കീം അനുസരിച്ചുളള യുജിസി നെറ്റ് പരീക്ഷയ്ക്കു വേണ്ടി തീവ്രപരിശീലനം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബർ രണ്ടു മുതൽ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന ക്ലാസുകളിലൂടെ യുജിസി പരീക്ഷയുടെ ജനറൽ പേപ്പറിനുളള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കും. വിദഗ്ധർ തയാറാക്കിയ പഠനസഹായി കോഴ്സിന്റെ ഭാഗമായി നൽകും. ഫോൺ: 9447421011, 9447808315.