മാർക്ക്ദാനത്തിൽ മന്ത്രിയുടെ ഇടപെടൽ വ്യക്തമെന്ന് മുല്ലപ്പള്ളി
Saturday, October 19, 2019 6:56 AM IST
കോന്നി: എംജി സർവകലാശാല മാർക്ക്ദാനവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിന്റെ പങ്കാളിത്തം വ്യക്തമായി പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിനിർത്തി ജുഡീഷൽ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോന്നിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎസ്സിയെപ്പോലും ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് അപഹാസ്യമാണ്.
എൻഎസ്എസ് വിശ്വാസികൾക്കൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും എൻഎസ്എസ് ശരിദൂരം പ്രഖ്യാപിച്ചിരുന്നു. അരിവാൾ ചുറ്റികയിൽ ബിജെപിക്കാർക്കും വോട്ടു ചെയ്യാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വോട്ടുകച്ചവടത്തിന്റെ ബാക്കിയാണ്. ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തുന്നുവെന്ന കാര്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.