മന്ത്രിയുടെ ഇടപെടൽ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകർച്ചയുടെ സൂചന: കെപിസിടിഎ
Monday, September 23, 2019 1:06 AM IST
രാജപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ.
ടികെഎം കോളജിലെ ബിടെക് പരീക്ഷയ്ക്ക് തോറ്റ വിദ്യാർഥിയെ വിജയിപ്പിക്കാൻ മന്ത്രി ഇടപെട്ടത് സ്ഥാപിത താത്പര്യം സംരക്ഷിക്കാനല്ലേയെന്ന് സാങ്കേതിക സർവകലാശാല പിവിസിയും മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കണമെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. യു. അബ്ദുൾ കലാം ആവശ്യപ്പെട്ടു.
സാങ്കേതിക സർവകലാശാല പരീക്ഷാകൺട്രോളർ സ്ഥാനം രാജിവയ്ക്കണമെന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു .
ഏഴാം ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാൻ തീരുമാനിച്ചതിനുശേഷം പ്രസ്തുത ഉത്തരവ് മരവിപ്പിച്ച ഡയറക്ടറേറ്റ് ഓഫ് കോളീജിയറ്റ് എഡ്യൂക്കേഷന്റെ നടപടിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോബി തോമസ് ആവശ്യപ്പെട്ടു.