ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് എംപി രക്ഷകനായി
Monday, September 23, 2019 1:06 AM IST
പോത്താനിക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റു റോഡരികിൽ കിടന്ന യുവാവിന് ഡീൻ കുര്യാക്കോസ് എംപി രക്ഷകനായി. ഇന്നലെ വൈകിട്ട് പൈങ്ങോട്ടൂർ മടത്തോത്തുപാറയിൽ അപകടത്തിൽപ്പെട്ട് ബൈക്കുൾപ്പെടെ ഓടയിൽ വീണു കിടന്ന പൈങ്ങോട്ടൂർ തൊണ്ണൂറാം കോളനി ഇട്ടിത്തറയിൽ അമൽ രാജ് (22) നെയാണ് പോത്താനിക്കാടുനിന്ന് ഇടുക്കിയിലേക്ക് പോവുകയായിരുന്ന എംപി രക്ഷപ്പെടുത്തി സ്വന്തം വാഹനത്തിൽ കയറ്റി പോത്താനിക്കാട് സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചത്. കൈക്കും കാലിനും പരിക്കേറ്റ അമലിനെ പ്രഥമ ശുശ്രൂക്ഷയ്ക്കു ശേഷം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.