വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Monday, September 23, 2019 12:56 AM IST
കായംകുളം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. വള്ളികുന്നം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം സുനീഷ് സിദ്ദിഖ് (33) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. തന്റെ കൈയിൽനിന്ന് അരലക്ഷം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് വള്ളികുന്നം എസ്ഐ പറഞ്ഞു.