ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
Monday, September 23, 2019 12:56 AM IST
കോട്ടയം: ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അറുമാനൂർ വട്ടിത്തറയിൽ പരേതനായ ജോസഫിന്റെ മകൻ ജോഷിമോൻ(35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ഏറ്റുമാനൂർ അയർക്കുന്നം റോഡിലെ കുന്പളന്താനംപടിയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്നു ജോഷിമോനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അവിവാഹിതനാണ്, മാതാവ്: ലില്ലിക്കുട്ടി സഹോദരങ്ങൾ: ജോബി, ജോജോമോൻ.