മതിൽ ഇടിഞ്ഞുവീണ് കുട്ടി മരിച്ചു
Monday, September 23, 2019 12:56 AM IST
കോഴിക്കോട്: വീടിന് സമീപത്തെ മതിൽ ഇടിഞ്ഞു ദേഹത്തു വീണ് ഏഴു വയസുകാരന് മരിച്ചു. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് കിഴക്കരകത്ത് ദയാലു (ലാലു) വിന്റെ മകന് എന്‍.പി. അവിനാശ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയിൽ, പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: പ്രീതി. സഹോദരി: ഭവ്യ.