എസ്ബിയിൽ ബെർക്ക്നോവ 20, 21 തീയതികളിൽ
Thursday, September 19, 2019 12:16 AM IST
ചങ്ങനാശേരി: എസ്ബി കോളജിന്റെ എംബിഎ വിഭാഗം ബെർക്കുമാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന 24-ാമത് അഖിലേന്ത്യ മാനേജ്മെന്റ് ഫെസ്റ്റ് ’ബെർക്ക് നോവ - 2019’ എസ്ബി കോളജിൽ 20, 21 തീയതികളിൽ നടക്കും.
20നു രാവിലെ 10ന് ധാത്രി ഹെർബൽ സിഇഒ ഡോ. സജികുമാർ ഉദ്ഘാടനം ചെയ്യും. കെഎംഎ പ്രസിഡന്റ് ജിബു പോൾ മുഖ്യപ്രഭാഷണം നടത്തും. തുടർന്നു മാനേജ്മെന്റ് പഠനവുമായി ബന്ധപ്പെട്ട് 12 ഇനം മത്സരങ്ങളും നടക്കും. തുടർന്നു വിദ്യാർഥികളുടെ കലാപരിപാടികൾ.
സാങ്കേതിക മാനേജ്മെന്റ് വിദ്യാർഥികൾക്കായുള്ള ബിസിനസ് ഹാക്കത്തോണ്‍ മത്സരം ബർക്കനോവയുടെ പ്രത്യേകതയാണ്. പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ സ്പോണ്സർ ചെയ്യുന്ന ഫെസ്റ്റിൽ കേരളത്തിനകത്തും പുറത്തുമായി 70 കോളജുകളിൽനിന്ന് 700ലധികം വിദ്യാർഥികൾ പങ്കെടുക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ 3.3 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് മുഖ്യആകർഷണം. പത്രസമ്മേളനത്തിൽ ഡോ. സ്റ്റീഫൻ മാത്യൂസ്, വകുപ്പ് മേധാവി ഡോ. കെ. സിബി ജോസഫ്, ഡോ. മാത്യു ജോസഫ്, നീതു ജോസ്, ആർ. ശ്രീരാജ്, ദീപു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.