സബ് ജൂണിയർ ഖോ-ഖോ: മലപ്പുറം, പാലക്കാട് ജേതാക്കൾ
Monday, September 16, 2019 11:30 PM IST
വടക്കാഞ്ചേരി: 43-ാമത് സംസ്ഥാന സബ് ജൂണിയർ ഖോ-ഖോ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീം ഒന്നാംസ്ഥാനം നേടി. തിരുവനന്തപുരം ജില്ലയെയാണ് പരാജയപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപിച്ച് പാലക്കാട് ജില്ല ചാന്പ്യന്മാരായി.
സമാപന സമ്മേളനം ഉദ്ഘാടനവും ചാന്പ്യന്മാർക്കുള്ള ട്രോഫി വിതരണവും നഗരസഭ വൈസ് ചെയർമാൻ എം ആർ. അനൂപ് കിഷോർ നിർവഹിച്ചു.
ഒക്ടോബർ ആദ്യവാരം ജാർഖണ്ഡിൽ നടക്കുന്ന ദേശീയ സബ് ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള കോച്ചിംഗ് ക്യാന്പിലേക്ക് 18 വീതം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തെരഞ്ഞെടുത്തു.