നവോത്ഥാനസമിതിക്കു പിന്നിൽ രാഷ്ട്രീയ അജൻഡ: സുഗതൻ
Monday, September 16, 2019 11:30 PM IST
പത്തനംതിട്ട: നവോത്ഥാന സംരക്ഷണ സമിതി രൂപീകരണത്തിനു പിന്നിൽ ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ അജൻഡയുണ്ടായിരുന്നുവെന്നു ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സുഗതൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാനം ഒരു പാർട്ടിപദ്ധതിയും പുന്നലശ്രീകുമാറിനു ശബരിമലയിൽ യുവതികളെ കയറ്റലും വെള്ളാപ്പള്ളിക്കു സവർണവിരുദ്ധതയുമാണ് അജൻഡയിലുണ്ടായിരുന്നത്. ഇന്നിപ്പോൾ സിപിഎമ്മിന്റെ പോഷകസംഘടനയായി സമിതി മാറി.