പാലാ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി മൂന്നു ദിവസം പാലായിൽ
Monday, September 16, 2019 1:18 AM IST
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 18 മുതൽ 20 വരെ പോകുന്ന സാഹചര്യത്തിൽ ഈ ആഴ്ച പതിവു മന്ത്രിസഭാ യോഗം ചേരില്ല. ഇനി 25നു മാത്രമാണ് മന്ത്രിസഭ ചേരുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാരെ അറിയിച്ചു.
ഈയാഴ്ചത്തെ മന്ത്രിസഭ ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് നീണ്ട അവധി കഴിഞ്ഞു സർക്കാർ ഓഫിസ് ഇന്നു തുറക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി മന്ത്രിമാർക്കു കൈമാറും. 18നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി വിജയൻ പങ്കെടുക്കില്ല. ഓണത്തിന് ഒരാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധിയായിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയും മന്ത്രിസഭ ചേർന്നിരുന്നില്ല.