വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കും: കോടിയേരി ബാലകൃഷ്ണൻ
Sunday, September 15, 2019 1:05 AM IST
മരട്: മരടിലെ ഫ്ളാറ്റ് വിഷയത്തിൽ സർക്കാരിനോ ഉദ്യോഗസ്ഥതലത്തിലോ വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് സമുച്ചയത്തിലെത്തി താമസക്കാരെ കണ്ടശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ കക്ഷിയല്ലെങ്കിലും താമസക്കാർക്കു പറയാനുള്ളത് കോടതിക്കു മുമ്പിൽ ബോധിപ്പിക്കാൻ അവസരം ലഭിക്കണമായിരുന്നു. നിയമപരമായ സംരക്ഷണവും മാനുഷിക പരിഗണനയും ലഭിക്കുക എന്നത് ഫ്ളാറ്റ് ഉടമകളുടെ അവകാശമാണ്.
താമസക്കാരെ ഇറക്കിവിട്ടു കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ ബഹുജന പിന്തുണയോടെ ചെറുത്തുതോൽപിക്കുമെന്നും കോടിയേരി പറഞ്ഞു.