"സമർപ്പിതൻ’ അവാർഡിന് നാമനിർദേശം ക്ഷണിച്ചു
Sunday, September 15, 2019 12:19 AM IST
കോ​ട്ട​യം: ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ യു​വ​ദീ​പ്തി - എ​സ്എം​വൈ​എം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫാ. ​റോ​യി മു​ള​കു​പാ​ടം എം​സി​ബി​എ​സ് സ്മാ​ര​ക “സ​മ​ർ​പ്പി​ത​ൻ -2019’’ അ​വാ​ർ​ഡി​നു നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് നി​സ്വാ​ർ​ഥ സേ​വ​നം ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്. സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

നേ​ര​ത്തെ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. വ്യ​ക്തി​ക്ക് സ്വ​യ​മോ മ​റ്റു​ള്ള​വ​ർ​ക്കോ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. 10001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഒ​ക്‌​ടോ​ബ​ർ 10. ഫോ​ൺ: 8089915470, 9605240273, 807802091.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.