ലയനസമ്മേളനം നടത്തി
Saturday, August 24, 2019 1:02 AM IST
കോട്ടയം: വിവിധ കേരള കോൺഗ്രസുകളിൽ പ്രവർത്തിച്ച നൂറുകണക്കിന് പ്രവർത്തകർ ചെറിയാൻ പി.ലോബിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് -ജേക്കബിൽ ലയിച്ചു. കോട്ടയത്തു നടന്ന ലയനസമ്മേളനം പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിൽ 50 ശതമാനം തുക കാർഷികമേഖലയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ കേന്ദ്രഗവൺമെന്റിൽ സമ്മർദംചെലുത്താൻ പാർട്ടി തീരുമാനിച്ചു. അംഗത്വവിതരണം ഉദ്ഘാടനം ചെയർമാൻ ജോണി നെല്ലൂർ നിർവഹിച്ചു.
ചെറിയാൻ പി. ലോബ് അധ്യക്ഷത വഹിച്ചു. പീറ്റർ കളന്പുകാട്ട്, ഷിബു ടി. കായ്പ്പുറം, ഫിലിപ്പ് എം. ജോയി, പി.എസ്. ജയിംസ്, ജയിംസ് പതി, ലാലു വർഗീസ്, ടോമി വേദഗിരി, കൊച്ചുമോൻ പറങ്ങോട്ട്, സൈമൺ കരീത്തറ, പൊന്നന്പളി ലിസൺ എന്നിവർ പ്രസംഗിച്ചു.