സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
Friday, August 23, 2019 12:49 AM IST
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾക്കു ഉന്നത റാങ്ക് കിട്ടിയ സംഭവത്തിൽ പിഎസ്സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന ഹൈക്കോടതി നിരീക്ഷണം സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയാണു വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉന്നത ബന്ധമുള്ളവർക്കു ചോദ്യപേപ്പർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന സ്ഥിതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവ ഗൗരവമുള്ളതാണ്.