കർഷകർക്കുള്ള ധനസഹായം: അപേക്ഷ ഏഴുവരെ ദീർഘിപ്പിച്ചു
Saturday, August 17, 2019 11:51 PM IST
തിരുവനന്തപുരം : പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി അടുത്ത മാസംഏഴു വരെ സർക്കാർ ദീർഘിപ്പിച്ചു.
നേരത്തേ ഇത്തരത്തിൽ ധനസഹായം ലഭിക്കുന്നതിന് കൃഷിനാശം സംഭവിച്ച് 10 ദിവസത്തിനകം കർഷകർ അപേക്ഷ സമർപ്പിക്കണമായിരുന്നു. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണു തീയതി നീട്ടിയത്.