ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ക്ക് എംവി വകുപ്പിന്റെ പരിശീലനം
Sunday, May 19, 2019 12:26 AM IST
കോഴിക്കോട് : ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ക്ക് ശാസ്ത്രീയ ഡ്രൈവിംഗ് പാഠങ്ങള്‍ പരിചയപ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലനം തുടങ്ങി. ഗുണനിലവാരം ഉയർത്തുന്നതിനാണ് ഡ്രൈവിംഗ് പരിശീലകര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നത്. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിലാണ് (ഐഡിടിആര്‍) അഞ്ചു ദിവസത്തെ പരിശീലനം. എല്ലാ ആഴ്ചകളിലും 20 പേരുടെ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കാനാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്.