പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
Thursday, May 16, 2019 12:34 AM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം സ്കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കാനുളള സമയവും ഇന്നവസാനിക്കും.
സ്കൂൾ അധികൃതർ വെരിഫിക്കേഷനിലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകൾ മാത്രമേ അലോട്ട്മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കുകയുളളൂ. സ്പോർടസ് ക്വോട്ട പ്രവേശനത്തിന്റ ഒന്നാം ഘട്ടമായ സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ 21ന് വൈകുന്നേരം അഞ്ചു വരെയാണ്. രണ്ടാം ഘട്ട സ്പോർട്സ് ഓൺലൈൻ അപേക്ഷ 22ന് വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാമെന്നും ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.