ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണ്‍ ആ​ദ്യ സെ​മി​യി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കു ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി 2-0ന് ​എ​ഫ്‌​സി ഗോ​വ​യെ കീ​ഴ​ട​ക്കി.

42-ാം മി​നി​റ്റി​ല്‍ എ​ഫ്‌​സി ഗോ​വ​യു​ടെ പ്ര​തി​രോ​ധ താ​രം സ​ന്തേ​ശ് ജി​ങ്ക​ന്‍റെ സെ​ല്‍​ഫ് ഗോ​ളി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കു ലീ​ഡ് ല​ഭി​ച്ചു. ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം പ​കു​തി​ക്കി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​നാ​യി 51-ാം മി​നി​റ്റി​ല്‍ എ​ഡ്ഗ​ര്‍ മെ​ന്‍​ഡെ​സ് ര​ണ്ടാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. നം​ഗ്യാ​ല്‍ ബൂ​ട്ടി​യ​യു​ടെ അ​സി​സ്റ്റി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ള്‍.

എ​ഫ്‌​സി ഗോ​വ​യു​ടെ ത​ട്ട​ക​ത്തി​ല്‍ ഞാ​യ​റാ​ഴ്ച ര​ണ്ടാം​പാ​ദ പോ​രാ​ട്ടം ന​ട​ക്കും. ര​ണ്ടു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം​പാ​ദ​ത്തി​നി​റ​ങ്ങു​ന്ന​തി​ന്‍റെ മു​ന്‍​തൂ​ക്കം സു​നി​ല്‍ ചേ​ത്രി​യു​ടെ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കു​ണ്ട്.


ജം​ഷ​ഡ്പു​ര്‍ x ബ​ഗാ​ന്‍

ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യു​ടെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യും മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സും ഏ​റ്റു​മു​ട്ടും. ജം​ഷ​ഡ്പു​രി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം.

ലീ​ഗ് വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് ഐ​എ​സ്എ​ല്‍ ക​പ്പി​ലും മു​ത്തം​വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. മോ​ഹ​ന്‍ ബ​ഗാ​നെ മ​റി​ക​ട​ന്ന് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ല​ക്ഷ്യം.