മൊ​​ഹാ​​ലി: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലേ​​ക്കു മ​​ല​​യാ​​ളി സൂ​​പ്പ​​ര്‍ താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ തി​​രി​​ച്ചെ​​ത്തു​​ന്നു. ശ​​നി​​യാ​​ഴ്ച പ​​ഞ്ചാ​​ബ് സിം​​ഗ്‌​​സി​​ന് എ​​തി​​രേ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ സ​​ഞ്ജു ന​​യി​​ക്കും.

കൈ​​വി​​ര​​ലി​​നു ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ​​ശേ​​ഷം ഐ​​പി​​എ​​ല്ലി​​ല്‍ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സ​​ഞ്ജു ബാ​​റ്റിം​​ഗി​​നു മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​റ​​ങ്ങി​​യ​​ത്. വ​​രും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ക്ക​​റ്റ് കീ​​പ്പിം​​ഗ് ചെ​​യ്യാ​​ന്‍ ബി​​സി​​സി​​ഐ​​യു​​ടെ ബം​​ഗ​​ളൂ​​രു​​വി​​ലെ സെ​​ന്‍റ​​ര്‍ ഓ​​ഫ് എ​​ക്‌​​സ​​ല​​ന്‍​സി​​ല്‍​നി​​ന്ന് സ​​ഞ്ജു​​വി​​നു പ​​ച്ച​​ക്കൊ​​ടി ല​​ഭി​​ച്ചു. ഇ​​തി​​നാ​​യി താ​​രം ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഗോ​​ഹ​​ട്ടി​​യി​​ല്‍​നി​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ല്‍ എ​​ത്തി​​യി​​രു​​ന്നു.


സ​​ഞ്ജു​​വി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ റി​​യാ​​ന്‍ പ​​രാ​​ഗ് ആ​​യി​​രു​​ന്നു ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ ന​​യി​​ച്ച​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നോ​​ട് 44 റ​​ണ്‍​സും ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നോ​​ട് എ​​ട്ടു വി​​ക്ക​​റ്റി​​നും രാ​​ജ​​സ്ഥാ​​ന്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നെ ആ​​റ് റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി.