കോ​​ൽ​​ക്ക​​ത്ത/​​രാ​​ജ്കോ​​ട്ട്/​​നാ​​ഗ്പു​​ർ: ര​​ഞ്ജി ട്രോ​​ഫി​​യി​​ലെ മ​​റ്റു ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലു​​ക​​ളി​​ൽ മും​​ബൈ, വി​​ദ​​ർ​​ഭ, ഗു​​ജ​​റാ​​ത്ത് ടീ​​മു​​ക​​ൾ​​ക്കു ജ​​യം. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മും​​ബൈ 152 റ​​ണ്‍​സി​​ന് ഹ​​രി​​യാ​​ന​​യെ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: മും​​ബൈ 315, 339. ഹ​​രി​​യാ​​ന 301, 201.

ത​​മി​​ഴ്നാ​​ടി​​നെ 198 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് വി​​ദ​​ർ​​ഭ​​യു​​ടെ സെ​​മി ഫൈ​​ന​​ൽ പ്ര​​വേ​​ശം. സ്കോ​​ർ: വി​​ദ​​ർ​​ഭ 353, 272. ത​​മി​​ഴ്നാ​​ട് 225, 202. ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യു​​ടെ സൗ​​രാ​​ഷ്‌​ട്ര​​യെ ഇ​​ന്നിം​​ഗ്സി​​നും 98 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗു​​ജ​​റാ​​ത്ത് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സ്കോ​​ർ: സൗ​​രാ​​ഷ്‌​ട്ര 216, 197. ​ഗു​​ജ​​റാ​​ത്ത് 511.


വി​​ദ​​ർ​​ഭ​​യും മും​​ബൈ​​യും ത​​മ്മി​​ലാ​​ണ് ഒ​​രു സെ​​മി പോ​​രാ​​ട്ടം. കേ​​ര​​ളം x ജ​​മ്മു കാ​​ഷ്മീ​​ർ ക്വാ​​ർ​​ട്ട​​ർ ജേ​​താ​​ക്ക​​ളാ​​ണ് സെ​​മി​​യി​​ൽ ഗു​​ജ​​റാ​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.