പൂ​​ന: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് സെ​​മി ഫൈ​​ന​​ൽ സ്ഥാ​​ന​​ത്തി​​നാ​​യി കേ​​ര​​ള​​വും ജ​​മ്മു കാ​​ഷ്മീ​​രും ത​​മ്മി​​ൽ പൊ​​രി​​ഞ്ഞ പോ​​രാ​​ട്ടം. ഇ​​രു​​ടീ​​മും ത​​മ്മി​​ലു​​ള്ള ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​നദി​​ന​​മാ​​യ ഇ​​ന്നു പു​​റ​​ത്താ​​കാ​​തെ നി​​ന്ന് സ​​മ​​നി​​ല നേ​​ടാ​​നാ​​യാ​​ൽ കേ​​ര​​ള​​ത്തി​​നു സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റാം.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു റ​​ണ്‍ ലീ​​ഡ് നേ​​ടി​​യ​​തി​​ന്‍റെ ബ​​ല​​ത്തി​​ലാ​​ണ് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചാ​​ലും കേ​​ര​​ളം സെ​​മി ഫൈ​​ന​​ലി​​ലേ​​ക്കു മു​​ന്നേ​​റു​​ക. എ​​ന്നാ​​ൽ, അ​​ഞ്ചാം​​ദി​​ന​​മാ​​യ ഇ​​ന്നു കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ എ​​ത്തു​​ന്പോ​​ൾ കൈ​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന​​ത് എ​​ട്ടു വി​​ക്ക​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ്. 81 റ​​ണ്‍​സ് 10-ാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ നേ​​ടി ഒ​​രു റ​​ണ്‍ ലീ​​ഡ് നേ​​ടി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം കേ​​ര​​ള​​ത്തി​​നൊ​​പ്പം ഇ​​ന്നു​​ണ്ടാ​​കു​​മെ​​ന്നു​​റ​​പ്പ്. സ്കോ​​ർ: ജ​​മ്മു കാ​​ഷ്മീ​​ർ 280, 399/9 ഡി​​ക്ല​​യേ​​ർ​​ഡ്. കേ​​ര​​ളം 281, 100/2.

സ​​ച്ചി​​ൻ-​​അ​​ക്ഷ​​യ്

ക്യാ​​പ്റ്റ​​ൻ സ​​ച്ചി​​ൻ ബേ​​ബി​​യും (59 പ​​ന്തി​​ൽ 19 നോ​​ട്ടൗ​​ട്ട്) അ​​ക്ഷ​​യ് ച​​ന്ദ്ര​​നു​​മാ​​ണ് (100 പ​​ന്തി​​ൽ 32 നോ​​ട്ടൗ​​ട്ട്) നാ​​ലാം​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ക്രീ​​സി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും 30 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്.


ജ​​മ്മു കാ​​ഷ്മീ​​ർ മു​​ന്നോ​​ട്ടു​​വ​​ച്ച 399 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്ന കേ​​ര​​ളം ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് തു​​ട​​ങ്ങി​​യ​​ത്. സ്കോ​​ർ​​ ബോ​​ർ​​ഡി​​ൽ 54 റ​​ണ്‍​സ് ഉ​​ള്ള​​പ്പോ​​ൾ ഓ​​പ്പ​​ണ​​ർ രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ (36) യു​​ദ്ധ്‌​വീ​​ർ സിം​​ഗി​​ന്‍റെ പ​​ന്തി​​ൽ പു​​റ​​ത്ത്. മൂ​​ന്നാം ന​​ന്പ​​റി​​ൽ ഷോ​​ണ്‍ റോ​​ജ​​ർ (6) എ​​ത്തി​​യെ​​ങ്കി​​ലും തി​​ള​​ങ്ങാ​​നാ​​യി​​ല്ല. യു​​ദ്ധ്‌​വീ​​ർ സിം​​ഗാ​​യി​​രു​​ന്നു ഷോ​​ണ്‍ റോ​​ജ​​റി​​നെ​​യും പു​​റ​​ത്താ​​ക്കി​​യ​​ത്.

റ​​ണ്‍ പി​​റ​​ന്ന നാ​​ലാം​​ നാ​​ൾ

മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 180 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് നാ​​ലാം​​ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ജ​​മ്മു കാ​​ഷ്മീ​​ർ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ക്യാ​​പ്റ്റ​​ൻ പ​​രാ​​സ് ജോ​​ഗ്ര​​യും (73) ക​​ന​​യ്യ വാ​​ധ​​വാ​​നു​​മാ​​യി​​രു​​ന്നു (42) ക്രീ​​സി​​ൽ. നാ​​ലാം വി​​ക്ക​​റ്റി​​ൽ 146 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ഇ​​വ​​ർ പി​​രി​​ഞ്ഞ​​ത്. പ​​രാ​​സ് (132) സെ​​ഞ്ചു​​റി​​യും ക​​ന​​യ്യ (64) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി. ഇ​​വ​​ർ​​ക്കു​​പി​​ന്നാ​​ലെ സ​​ഹി​​ൽ ലോ​​ത്ര​​യും (59) ജ​​മ്മു കാ​​ഷ്മീ​​രി​​നായി റ​​ണ്‍​സ് എ​​ത്തി​​ച്ചു.