മും​​ബൈ: കാ​​ത്തി​​രി​​പ്പി​​നു വി​​രാ​​മം, 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു.

മു​​ഖ്യ​​സെ​​ല​​ക്ട​​ർ അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​റും ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​മാ​​ണ് ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലെ​​ത്തി​​യ​​ത്. ഐ​​സി​​സി 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ടീ​​മി​​നെ എ​​ത്തി​​ക്കു​​ക​​യും 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​ക്കു സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​യ്ത രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ടീം ​​ഇ​​ന്ത്യ​​യെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ന​​യി​​ക്കു​​ക.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലു​​ള്ള പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഇ​​തു​​വ​​രെ ക​​ളി​​ക്കാ​​തി​​രു​​ന്ന പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി, മ​​ധ്യ​​നി​​ര ബാ​​റ്റ​​ർ ശ്രേ​​യ​​സ് അ​​യ്യ​​ർ, പേ​​സ​​ർ അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​ർ ടീ​​മി​​ൽ ഇ​​ടം നേ​​ടി. അ​​തേ​​സ​​മ​​യം, പേ​​സ​​ർ മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന് ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഫെ​​ബ്രു​​വ​​രി 19നാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ആ​​രം​​ഭി​​ക്കുന്നത്.

ഗി​​ൽ വൈ​​സ് ക്യാ​​പ്റ്റ​​ൻ

രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​നാ​​യി ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ സാ​​ന്നി​​ധ്യം ഉ​​റ​​പ്പി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​തെ​​ന്നാ​​ണ് നി​​ഗ​​മ​​നം. യു​​വ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ഓ​​പ്പ​​ണിം​​ഗ് ബാ​​ക്ക​​പ്പാ​​യാ​​ണ് ടീ​​മി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്ക് യ​​ശ​​സ്വി​​ക്കു വി​​ളി​​യെ​​ത്തു​​ന്ന​​തും ഇ​​താ​​ദ്യം.

മൂ​​ന്നു പേ​​സ​​ർ​​മാ​​ർ, ഒ​​രു സ്പി​​ന്ന​​ർ

പ​​രി​​ക്കി​​ന്‍റെ നി​​ഴ​​ലി​​ലു​​ള്ള ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് ഷ​​മി, അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​രാ​​ണ് 15 അം​​ഗ ടീ​​മി​​ലെ സ്പെ​​ഷ​​ലി​​സ്റ്റ് പേ​​സ​​ർ​​മാ​​ർ. മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​നു​​ശേ​​ഷം ഷ​​മി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വാ​​ണി​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് ടീ​​മി​​ൽ പേ​​സ് ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ കെ​​ൽ​​പ്പു​​ള്ള മ​​റ്റൊ​​രു താ​​രം. സ്പെ​​ഷ​​ലി​​സ്റ്റ് സ്പി​​ന്ന​​റാ​​യി കു​​ൽ​​ദീ​​പ് യാ​​ദ​​വ് മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ സം​​ഘ​​ത്തി​​ൽ ഉ​​ള്ള​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

സ​ഞ്ജു​വി​ന് ഇടമില്ല; വി​വാ​ദം

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​ന് ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന​തി​ൽ വി​വാ​ദം ത​ല​പൊ​ക്കി. ശ​ശി ത​രൂ​ർ അ​ട​ക്ക​മു​ള്ള​വ​ർ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ (കെ​സി​എ) കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​. വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന​ത്തി​നു​ള്ള കേ​ര​ള ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന സ​ഞ്ജു​വി​നെ കെ​സി​എ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​ണ് ത​രൂ​ർ തു​റ​ന്ന​ടി​ച്ച​ത്.

സ​ഞ്ജു​വു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ് ത​രൂ​ർ സം​സാ​രി​ക്കു​ന്ന​തെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

ആ​​ഭ്യ​​ന്ത​​ര ശ്രേ​​യ​​സ്...


ബി​​സി​​സി​​ഐ​​ക്കു മു​​ന്നി​​ൽ പു​​ക​​ഞ്ഞ കൊ​​ള്ളി​​യാ​​യി പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു ശ്രേ​​യ​​സ് അ​​യ്യ​​ർ. ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ബി​​സി​​സി​​ഐ​​യു​​ടെ ക​​രാ​​റി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ക​​ളി​​ക്കാ​​ര​​ൻ.

ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കാ​​തെ, ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കു​​ള്ള വാ​​തി​​ൽ തു​​റ​​ക്കാ​​ത്ത​​തി​​ൽ ദുഃ​​ഖി​​ത​​രാ​​കു​​ന്ന പ​​ല​​ർ​​ക്കു​​മു​​ള്ള ഉ​​ദാ​​ഹ​​ര​​ണ​​വു​​മാ​​ണ് ശ്രേ​​യ​​സ്. കാ​​ര​​ണം, 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ശ്രേ​​യ​​സ് ഇ​​ടം​​നേ​​ടി.

ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ശ്രേ​​യ​​സി​​നെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കെ​​ത്തി​​ച്ച​​ത്. 2024-25 സീ​​സ​​ണ്‍ വി​​ജ​​യ ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മും​​ബൈ​​ക്കു​​വേ​​ണ്ടി അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ ശ്രേ​​യ​​സ് അ​​യ്യ​​ർ ര​​ണ്ട് സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് 325 റ​​ണ്‍​സ്.

വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ടീ​​മി​​ലെ​​ത്തി​​യ മ​​റ്റൊ​​രു താ​​ര​​മാ​​ണ് പേ​​സ​​ർ അ​​ർ​​ഷ​​ദീ​​പ് സിം​​ഗ്. 2024-25 സീ​​സ​​ണ്‍ വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​ൻ പ​​ഞ്ചാ​​ബി​​നു​​വേ​​ണ്ടി ക​​ളി​​ച്ച അ​​ർ​​ഷ​​ദീ​​പ് സിം​​ഗാ​​ണ്. ഏ​​ഴു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ർ​​ഷ​​ദീ​​പ് വീ​​ഴ്ത്തി​​യ​​ത് 20 വി​​ക്ക​​റ്റാ​​ണ്. ര​​ണ്ടു ത​​വ​​ണ നാ​​ലു വി​​ക്ക​​റ്റും ഒ​​രു ത​​വ​​ണ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി​​.

അ​​തേ​​സ​​മ​​യം, ഈ ​സീ​സ​ൺ വി​​ജ​​യ് ഹ​​സാ​​രെ​​യി​​ലെ ടോ​​പ് സ്കോ​​റ​​റാ​​യ ക​​രു​​ണ്‍ നാ​​യ​​റി​​നു ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. എ​​ട്ട് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 779 റ​​ണ്‍​സ് മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ക​​രു​​ണ്‍ നാ​​യ​​ർ നേ​​ടി. ഫൈ​ന​ലി​ലെ​ത്തി​യ വി​ദ​ർ​ഭ​യു​ടെ ക്യാ​പ്റ്റ​നു​മാ​ണ്.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ചെ​​റി​​യ മാ​​റ്റം

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ​​യും ഇ​​ന്ന​​ലെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു. ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ടീ​​മി​​ൽ ചെ​​റി​​യൊ​​രു മാ​​റ്റം മാ​​ത്ര​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ വ​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ബാ​​ക്ക​​പ്പാ​​യി ഹ​​ർ​​ഷി​​ത് റാ​​ണ​​യെ ഉ​​ൾ​​പ്പെ​​ടു​​ത്തി. ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ൽ ബും​​റ ഉ​​ണ്ടാ​​കി​​ല്ല. പ​​രി​​ക്കു​​ ഭേ​​ദ​​മാ​​യെ​​ങ്കി​​ൽ മൂ​​ന്നാം ഏ​​ക​​ദി​​നം ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​ൻ ടീം: ​​രോ​​ഹി​​ത് ശ​​ർ​​മ (ക്യാ​​പ്റ്റ​​ൻ), ശു​​ഭ്മാ​​ൻ ഗി​​ൽ (വൈ​​സ് ക്യാ​​പ്റ്റ​​ൻ), വി​​രാ​​ട് കോ​​ഹ്‌​ലി, ​ശ്രേ​​യ​​സ് അ​​യ്യ​​ർ, കെ.​​എ​​ൽ. രാ​​ഹു​​ൽ, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, അ​​ക്സ​​ർ പ​​ട്ടേ​​ൽ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, ഹ​​ർ​​ഷി​​ദ് റാ​​ണ, ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് ഷ​​മി, അ​​ർ​​ഷ​​ദീ​​പ് സിം​​ഗ്, യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ഋ​​ഷ​​ഭ് പ​​ന്ത്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ.

ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ

ഐസിസി 2025 ചാന്പ്യൻസ് ട്രോഫി

Vs ​ബം​​ഗ്ലാ​​ദേ​​ശ് ഫെ​​ബ്രു​​വ​​രി 20
Vs ​പാ​​ക്കി​​സ്ഥാ​​ൻ ഫെ​​ബ്രു​​വ​​രി 23
Vs ​ന്യൂ​​സി​​ല​​ൻ​​ഡ് മാ​​ർ​​ച്ച് 2