ആദ്യജയം ഓസീസ് കുമാരിമാർക്ക്
Sunday, January 19, 2025 1:57 AM IST
ക്വാലാലംപുർ: ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കു ജയം. ഗ്രൂപ്പ് ഡിയിൽ സ്കോട്ലൻഡിനെ ഒന്‍പതു വിക്കറ്റിന് ഓസീസ് കുമാരിമാർ കീഴടക്കി.
15.1 ഓവറിൽ സ്കോട്ലൻഡ് 48 റണ്‍സിനു പുറത്തായിരുന്നു. 80 പന്ത് ബാക്കിനിൽക്കേ ഓസ്ട്രേലിയ ജയത്തിലെത്തി. ഗ്രൂപ്പ് സിയിൽ ദക്ഷിണാഫ്രിക്ക 22 റണ്‍സിനു ന്യൂസിലൻഡിനെ കീഴടക്കി.
മഴയെത്തുടർന്നു മത്സരം 11 ഓവറാക്കിയിരുന്നു. ഗ്രൂപ്പ് ഡിയിൽ നേപ്പാളിനെ അഞ്ചു വിക്കറ്റിന് ബംഗ്ലാദേശ് തോൽപ്പിച്ചു. പാക്കിസ്ഥാൻ x അമേരിക്ക, നൈജീരിയ x സമോവ മത്സരങ്ങൾ മഴയെത്തുടർന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു.
നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ, ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ ഇറങ്ങും. ഉച്ചയ്ക്ക് 12.00നാണ് ഗ്രൂപ്പ് എയിലെ ഈ മത്സരം.