മധ്യപ്രദേശിനു കിരീടം
Sunday, January 19, 2025 1:57 AM IST
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിന് കിരീടം.
ഫൈനലില്‍ കര്‍ണാടകയെ നാലു റണ്‍സിന് പരാജയപ്പെടുത്തിയാണ് മധ്യപ്രദേശിന്റെ കിരീട നേട്ടം. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് 154 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ കര്‍ണാടകയ്ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.