രോഹിത് രഞ്ജി ട്രോഫി കളിക്കും
Sunday, January 19, 2025 1:57 AM IST
മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈയുടെ അടുത്ത രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കും. ജമ്മു കാഷ്മീരിന് എതിരേ ഈ മാസം 23ന് ആരംഭിക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കുമെന്ന് രോഹിത് തന്നെയാണ് അറിയിച്ചത്. 2015 നവംബറിലാണ് രോഹിത് അവസാനം രഞ്ജി കളിച്ചത്.
ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ദേശീയ ടീം അംഗങ്ങൾക്ക് ഉൾപ്പെടെ ബിസിസിഐ നിർബന്ധമാക്കിയതിനു പിന്നാലെയാണ് രോഹിത് രഞ്ജിക്ക് ഇറങ്ങുന്നത്. രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാളും മുംബൈക്കുവേണ്ടി കളിക്കും.