മൗണ്ട് കാർമലിന് ഇരട്ടക്കിരീടം
Saturday, January 18, 2025 1:02 AM IST
കോട്ടയം: മൗണ്ട് കാർമൽ സ്കൂളിൽ നടന്ന പെണ്‍കുട്ടികൾക്കുള്ള 30-ാമത് സീനിയർ വിർജീന മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ മൗണ്ട് കാർമൽ എച്ച്എസ്എസ് പെണ്‍കുട്ടികളുടെ സീനിയർ, സബ് ജൂണിയർ വിഭാഗങ്ങളിൽ ജേതാക്കളായി.
സീനിയർ വിഭാഗത്തിൽ മൗണ്ട് കാർമൽ 28-24ന് സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവരയെയും സബ് ജൂണിയർ വിഭാഗത്തിൽ 40-23ന് കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് പബ്ലിക് സ്കൂൾ കോട്ടയത്തെയും പരായപ്പെടുത്തി.